Thursday, July 21, 2022

ഈ ടീമിനെ ഭയക്കണം, ഐ എസ് എല്ലിനെ വിറപ്പിക്കാൻ മുംബൈ സിറ്റി എഫ് സി

ഈ ടീമിനെ ഭയക്കണം, ഐ എസ് എല്ലിനെ വിറപ്പിക്കാൻ മുംബൈ സിറ്റി എഫ് സി

 


ഐ എസ് എൽ 9 ആം സീസൺ തുടങ്ങുന്നതിനു മുമ്പേ എതിർ ടീമുകളെ ഞെട്ടിപിച്ചിരിക്കുകയാണ് മുംബൈ സിറ്റി എഫ് സി. തങ്ങളുടെ പുതിയ സീസണിലെ സ്ക്വാഡിലേക്ക്  ഐ എസ് എല്ലിലെ തന്നെ വമ്പൻ താരനിരയെ  അണിനിരത്തിയിരിക്കുകയാണ്.

 

ഐ എസ് എല്ലിലെ  പരിചയ സമ്പന്നരായ വമ്പൻ  കുന്തമുനകളാണ് ഇക്കുറി മുംബൈയുടെ മുഖ മുദ്ര.  തങ്ങളുടെ പഴയ  വജ്രായുധങ്ങളായ അഹമ്മദ് ജാഹു, മോർതാട ഫാൾ എന്നിവരെ പുതിയ സീസണിലേക്കും നില നിർത്തിയ മുൻ ചാമ്പ്യൻമാർ അവർക്ക് കൂട്ടിന് മികച്ച ഫോറിൻ കളിക്കാരെ ആണ് തങ്ങളുടെ തട്ടകത്തിലെ എത്തിച്ചിരിക്കുന്നത്.

 

തങ്ങളുടെ ഡിഫൻസ്  നിരയെ ശക്തി പെടുത്താൻ ഫാൾ നൊപ്പം മുൻ ഓസ്ട്രേലിയൻ അണ്ടർ സെവൻ്റിൻ  താരവും, എ- ലീഗിലെ മെൽബൺ സിറ്റിയുടെ സെൻ്റർ ബാക്കും ആയിരുന്ന റോസ്റ്റ്യൻ ഗ്രിഫ്ത്സിനെ എത്തിച്ചിരുന്നു.ഓസ്ട്രേലിയ, ഇംഗ്ലണ്ട്,സ്കോട്‌ലൻഡ്  തുടങ്ങിയ വമ്പൻ രാജ്യങ്ങളിലെ ലീഗുകളിൽനിന്നായി മുന്നൂറ്റി ഇരുപതിലധികം മത്സരങ്ങളുടെ പരിചയ സമ്പത്തുമായാണ്  റോസ്റ്റ്യൻ ഇന്ത്യൻ മണ്ണിൽ ബൂട്ട് കെട്ടുന്നത്.

 



കൂടാതെ ഐ എസ് എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീൾഡർ മാരിൽ ഒരാളായ മുൻ ഗോവൻ താരം സ്പെയിൻ കാരൻ ആൽബർട്ടോ നൊഗുവേരയെ  ടീമിൽ എത്തിച്ചിരുന്നു. ഗോവക്കായി  38 മത്സരങ്ങളിൽനിന്നു 4 ഗോളും  10 അസ്സിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

 




മുന്നേറ്റ നിരയിൽ ഐ എസ് എല്ലിലെ ഏതൊരു എതിരാളിയെയും  ഭയപെടുതുന്ന ഡഡ്‌ലി കോമ്പോ ആണ് മുംബൈക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ജംഷഡ്പൂർ എഫ് സി യുടെ  മുൻ താരവും അവരെ കഴിഞ്ഞ സീസണിലെ ഐ എസ് എൽ ഷീൽഡ്  നേടുന്നതിൽ നിർണായക പങ്ക് വഹിച്ച  ഗ്രെഗ്  സ്റ്റുവേർട്ടിനെ  ടീമിൽ എത്തിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിന് വേണ്ടി  10 ഗോളും 10 അസിസ്‌റ്റുo നേഡി ടീമിനെ ടേബിൾ ടോപ്പർ ആക്കാൻ നിർണായക പങ്ക് വഹിച്ചിരന്നു.





ഒപ്പം കേരള ബ്ലാസ്റ്റേഴ്സിൻ്റെ  മുന്നേറ്റ നിരയിലെ പ്രധാന കളിക്കാരനായ അർജൻ്റീനിയൻ   പെരേര ഡയസിനെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ച്  ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുംബൈ സിറ്റി എഫ് സി.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 18 മത്സരങ്ങളിൽ നിന്ന് 8 ഗോളും ഒരു അസിസ്റ്റും ഡയസ് നേടിയിട്ടുണ്ട്.

 


കൂടാതെ സ്ഥിരതയാർന്ന ഇന്ത്യൻ കളിക്കാരുടെ പ്രകടനവും  മുംബൈ സിറ്റി എഫ് സി യെ മറ്റു ക്ലബുകളിൽ നിന്ന് അവരെ വ്യത്യസ്തരാക്കും. കഴിഞ്ഞ സീസണിൽ  പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇക്കുറി  ഐ എസ് എൽ കപ്പിൽ കുറഞ്ഞതൊന്നും  പ്രതീക്ഷിക്കില്ല.

 

ഇനി അറിയേണ്ടത് കടലാസിലെ ഈ കരുത്ത് കളത്തിൽ അവർക്ക് കാണിക്കാൻ പറ്റുമോ എന്നാണ്. പരിശീലകൻ ഡെസ് ബേക്കിംഹാം  ഇക്കുറി  ഇവരെ എങ്ങനെ അണിയിച്ചൊരുക്കും എന്നത് കണ്ട് തന്നെ അറിയണം.

 

ഒരു കാര്യം ഉറപ്പ് ഈ ട്രാൻസ്ഫർ വിൻഡോ യിൽ   മികച്ച ഫോറിൻ പ്ലയേഴ്‌സിനെ തിരഞ്ഞെടുത്തതിൽ മുംബൈക്ക് നൂറിൽ നൂറു  മാർക്ക് കൊടുക്കാം.


No comments:

Post a Comment

നെക്സ്റ്റ് ജെൻ കപ്പ് 2022 : ടോട്ടെൻഹാമിനെതിരെ തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്

  നെക്സ്റ്റ്  ജെൻ കപ്പ് 2022 : ടോട്ടെൻഹാമിനെതിരെ തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്     നെക്സ്റ്റ്  ജെൻ കപ്പ് 2022 : കേരള ബ്ലാസ്റ്റേഴ്സ് ആദ്യ...