Wednesday, July 27, 2022

നെക്സ്റ്റ് ജെൻ കപ്പ് 2022 : ടോട്ടെൻഹാമിനെതിരെ തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്

 

നെക്സ്റ്റ്  ജെൻ കപ്പ് 2022 : ടോട്ടെൻഹാമിനെതിരെ തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്

 

 




നെക്സ്റ്റ്  ജെൻ കപ്പ് 2022 : കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി പങ്കെടുക്കുന്ന  പ്രീമിയർ ലീഗ് ന്യൂ ജെൻ  കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ്  പരിതാപകരമായ തോൽവി. വമ്പൻ മർകേതിരെ ഉള്ള പോരാട്ടത്തിൽ തുടക്കം മുതലേ ആർത്തു കളിച്ച  ബ്ലാസ്റ്റേഴ്സിനെ  7-0 എന്ന പരിതാപകരം ആയ നിലയിലാണ്  ടോട്ടെനം  തകർത്തത്.

 


 

അപ്രതീക്ഷിത മുന്നെട്ടങ്ങളിലൂടെ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്സിന് ഫിനിഷിങ്ങിലെ പോരായ്മയും  നിറം മങ്ങിയ ഡിഫൻസും  തോൽവിക്ക് കാരണമായി. ഡിഫൻസിൽ  സീനിയർ ടീം അംഗങ്ങളായ ബിജോയും, ഹോർമിപാമും ഉണ്ടായിട്ടും ടോട്ടനം  താരങ്ങളെ പിടിച്ചു കെട്ടാൻ കഴിഞ്ഞില്ല.

 




ബ്ലാസ്റ്റേഴ്സിൻ്റെ  ഭാഗത്ത് നിന്നും വന്ന മികച്ച അറ്റാക്കുകൾ  ടോട്ടനതിൻ്റെ കൃത്യതയാർന്ന  ഡിഫൻസ് മറികടന്നു.  ബ്ലാസ്റ്റേഴ്സിനു ഒരു പഴുത് പോലും കൊടുക്കാത്ത  വ്യക്തമായ ടോട്ടനതിൻ്റെ ഡിഫൻസ് നിരയാണ് ഗോളുകളിൽ നിന്നും ബ്ലാസ്റ്റേഴ്സിനെ  അകറ്റിയത്.

 

റൈറ്റ് വിങ്  നിഹാൽ സരിൻ, സെൻ്റർ ഫോവർഡ് ഗിവ്സൺ സിംഗ് , ഡിഫൻസീവ്  മിഡ് ജീക്സൺ ,  റൈറ്റ് ബാക് അരിത്ര  എന്നിവർ  മാത്രമാണ് ഭേദപ്പെട്ട പ്രകടനം ബ്ലാസ്റ്റേഴ്സ് നിരയിൽ കാഴ്ചവച്ചത്

Sunday, July 24, 2022

ഐ എസ് എല്ലിൽ മലയാളി തിളക്കം തുടരും

 

ഐ എസ് എല്ലിൽ   മലയാളി തിളക്കം തുടരും

 


 

ഐ എസ് എല്ലിൻ്റെ 2022-2023 സീസൺ ആയ 9 -ആം പതിപ്പിൽ മലയാളി കാൽപന്ത് കളിക്കാരുടെ  കുത്തൊഴുക്ക് തന്നെ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ  ആദ്യ സീസൺ മുതൽ ഒട്ടേറെ മലയാളി  ഫുട്ബോൾ കളിക്കാർ നിറഞ്ഞാടിയ സ്റ്റേഡിയങ്ങൾ ആണ് ഐ എസ് എല്ലിൻ്റെത്. C S സബീത് , C K വിനീത്, മുഹമ്മദ് റാഫി , അനസ്      എഡതോടിക , സുശാന്ത് മാത്യു  എന്നിവരിൽ തുടങ്ങി ഹൈദരാബാദ് എഫ്  സി യുടെ ഏറ്റവും പുതിയ സൈനിങ് ആയ സോയൽ ജോഷിയിൽ വരെ ഇത്  എത്തിനിക്കുന്നു.

 

വരുന്ന സീസണിൽ വിവിധ ടീമുകളിൽ ആയി   ഇരുപതിലധികം മലയാളി പ്ലെയേഴ്സ് ആണ് ബൂട്ട് കെട്ടുക

 

അവർ ആരൊക്കെ ആണന്നു നോക്കാം

 

1. അബ്ദുൽ ഹക്കു

ടീം: കേരള ബ്ലാസ്റ്റേഴ്സ്

പൊസിഷൻ : സെൻ്റർ ബാക്

 

2.ബിജോയ്  വർഗീസ്


ടീം: കേരള ബ്ലാസ്റ്റേഴ്സ്

പൊസിഷൻ : സെൻ്റർ ബാക്

 

3.സഹൽ അബ്ദുൽ സമദ്

ടീം: കേരള ബ്ലാസ്റ്റേഴ്സ്

പൊസിഷൻ: അറ്റാക്കിങ് മിഡ് ഫീൽഡർ

 

4.രാഹുൽ K P

ടീം : കേരള ബ്ലാസ്റ്റേഴ്സ്

പൊസിഷൻ : റൈറ്റ് വിങ്ങർ

 

5.  K  പ്രശാന്ത്

ടീം : കേരള ബ്ലാസ്റ്റേഴ്സ്

പൊസിഷൻ : റൈറ്റ് വിങ്ങർ

 

6.ആഷിക് കുരുണിയൻ

ടീം: എ ടി കെ മോഹൻ ബഗാൻ

പൊസിഷൻ:ലെഫ്റ്റ് വിങ്ങർ

 

7.ഷാരോൺ

ടീം : ബംഗളൂരു എഫ് സി

പൊസിഷൻ : ഗോൾ കീപ്പർ

 

8. ലിയോൺ അഗസ്റ്റിൻ

ടീം : ബംഗളൂരു എഫ് സി

പൊസിഷൻ : റൈറ്റ് മിഡ് ഫീൽഡർ

 

9.മുഹമ്മദ് നെമിൽ

ടീം : എഫ് സി ഗോവ

പൊസിഷൻ : അറ്റാക്കിങ് മിഡ് ഫീൽഡർ

 

10. അലക്സ്  സജി

ടീം : ഹൈദരാബാദ് എഫ് സി

പൊസിഷൻ : സെൻ്റർ ബാക്

 

11. ജോബി ജസ്റ്റിൻ

ടീം : ചെന്നയിൻ എഫ് സി

പൊസിഷൻ : സെൻ്റർ ഫോർവേർഡ്

 

12. മിർഷാദ് മിച്ചു

ടീം : നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി

പൊസിഷൻ : ഗോൾ കീപ്പർ

 

13.മുഹമ്മദ് ഇർഷാദ്

ടീം : നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി

പൊസിഷൻ : സെൻ്റർ ബാക്

 

14. ജസ്റ്റിൻ ജോർജ്

ടീം : നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി

പൊസിഷൻ :സെൻ്റർ ബാക്

 

15. സുഹൈർ V P

ടീം : നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി

പൊസിഷൻ : സെൻ്റർ ഫോർവേർഡ്

 

16. അനസ്  എടതോടിക

ടീം : ജംഷഡ്പൂർ എഫ്  സി

പൊസിഷൻ : സെൻ്റർ ബാക്

 

17. T  P രഹനേഷ്

ടീം  : ജംഷഡ്പൂർ എഫ് സി

പൊസിഷൻ : ഗോൾ കീപ്പർ

 

18.അബ്ദുൽ റബീബ്

ടീം : ഹൈദരാബാദ് എഫ്  സി

പൊസിഷൻ : റൈറ്റ് വിങ്ങർ

 

19.സോയൽ   ജോഷി

ടീം : ഹൈദരാബാദ് എഫ്  സി 

പൊസിഷൻ  : റൈറ്റ് ബാക്ക്

 

 

 

Follow for more

Thursday, July 21, 2022

ഈ ടീമിനെ ഭയക്കണം, ഐ എസ് എല്ലിനെ വിറപ്പിക്കാൻ മുംബൈ സിറ്റി എഫ് സി

ഈ ടീമിനെ ഭയക്കണം, ഐ എസ് എല്ലിനെ വിറപ്പിക്കാൻ മുംബൈ സിറ്റി എഫ് സി

 


ഐ എസ് എൽ 9 ആം സീസൺ തുടങ്ങുന്നതിനു മുമ്പേ എതിർ ടീമുകളെ ഞെട്ടിപിച്ചിരിക്കുകയാണ് മുംബൈ സിറ്റി എഫ് സി. തങ്ങളുടെ പുതിയ സീസണിലെ സ്ക്വാഡിലേക്ക്  ഐ എസ് എല്ലിലെ തന്നെ വമ്പൻ താരനിരയെ  അണിനിരത്തിയിരിക്കുകയാണ്.

 

ഐ എസ് എല്ലിലെ  പരിചയ സമ്പന്നരായ വമ്പൻ  കുന്തമുനകളാണ് ഇക്കുറി മുംബൈയുടെ മുഖ മുദ്ര.  തങ്ങളുടെ പഴയ  വജ്രായുധങ്ങളായ അഹമ്മദ് ജാഹു, മോർതാട ഫാൾ എന്നിവരെ പുതിയ സീസണിലേക്കും നില നിർത്തിയ മുൻ ചാമ്പ്യൻമാർ അവർക്ക് കൂട്ടിന് മികച്ച ഫോറിൻ കളിക്കാരെ ആണ് തങ്ങളുടെ തട്ടകത്തിലെ എത്തിച്ചിരിക്കുന്നത്.

 

തങ്ങളുടെ ഡിഫൻസ്  നിരയെ ശക്തി പെടുത്താൻ ഫാൾ നൊപ്പം മുൻ ഓസ്ട്രേലിയൻ അണ്ടർ സെവൻ്റിൻ  താരവും, എ- ലീഗിലെ മെൽബൺ സിറ്റിയുടെ സെൻ്റർ ബാക്കും ആയിരുന്ന റോസ്റ്റ്യൻ ഗ്രിഫ്ത്സിനെ എത്തിച്ചിരുന്നു.ഓസ്ട്രേലിയ, ഇംഗ്ലണ്ട്,സ്കോട്‌ലൻഡ്  തുടങ്ങിയ വമ്പൻ രാജ്യങ്ങളിലെ ലീഗുകളിൽനിന്നായി മുന്നൂറ്റി ഇരുപതിലധികം മത്സരങ്ങളുടെ പരിചയ സമ്പത്തുമായാണ്  റോസ്റ്റ്യൻ ഇന്ത്യൻ മണ്ണിൽ ബൂട്ട് കെട്ടുന്നത്.

 



കൂടാതെ ഐ എസ് എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീൾഡർ മാരിൽ ഒരാളായ മുൻ ഗോവൻ താരം സ്പെയിൻ കാരൻ ആൽബർട്ടോ നൊഗുവേരയെ  ടീമിൽ എത്തിച്ചിരുന്നു. ഗോവക്കായി  38 മത്സരങ്ങളിൽനിന്നു 4 ഗോളും  10 അസ്സിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

 




മുന്നേറ്റ നിരയിൽ ഐ എസ് എല്ലിലെ ഏതൊരു എതിരാളിയെയും  ഭയപെടുതുന്ന ഡഡ്‌ലി കോമ്പോ ആണ് മുംബൈക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ജംഷഡ്പൂർ എഫ് സി യുടെ  മുൻ താരവും അവരെ കഴിഞ്ഞ സീസണിലെ ഐ എസ് എൽ ഷീൽഡ്  നേടുന്നതിൽ നിർണായക പങ്ക് വഹിച്ച  ഗ്രെഗ്  സ്റ്റുവേർട്ടിനെ  ടീമിൽ എത്തിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിന് വേണ്ടി  10 ഗോളും 10 അസിസ്‌റ്റുo നേഡി ടീമിനെ ടേബിൾ ടോപ്പർ ആക്കാൻ നിർണായക പങ്ക് വഹിച്ചിരന്നു.





ഒപ്പം കേരള ബ്ലാസ്റ്റേഴ്സിൻ്റെ  മുന്നേറ്റ നിരയിലെ പ്രധാന കളിക്കാരനായ അർജൻ്റീനിയൻ   പെരേര ഡയസിനെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ച്  ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുംബൈ സിറ്റി എഫ് സി.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 18 മത്സരങ്ങളിൽ നിന്ന് 8 ഗോളും ഒരു അസിസ്റ്റും ഡയസ് നേടിയിട്ടുണ്ട്.

 


കൂടാതെ സ്ഥിരതയാർന്ന ഇന്ത്യൻ കളിക്കാരുടെ പ്രകടനവും  മുംബൈ സിറ്റി എഫ് സി യെ മറ്റു ക്ലബുകളിൽ നിന്ന് അവരെ വ്യത്യസ്തരാക്കും. കഴിഞ്ഞ സീസണിൽ  പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇക്കുറി  ഐ എസ് എൽ കപ്പിൽ കുറഞ്ഞതൊന്നും  പ്രതീക്ഷിക്കില്ല.

 

ഇനി അറിയേണ്ടത് കടലാസിലെ ഈ കരുത്ത് കളത്തിൽ അവർക്ക് കാണിക്കാൻ പറ്റുമോ എന്നാണ്. പരിശീലകൻ ഡെസ് ബേക്കിംഹാം  ഇക്കുറി  ഇവരെ എങ്ങനെ അണിയിച്ചൊരുക്കും എന്നത് കണ്ട് തന്നെ അറിയണം.

 

ഒരു കാര്യം ഉറപ്പ് ഈ ട്രാൻസ്ഫർ വിൻഡോ യിൽ   മികച്ച ഫോറിൻ പ്ലയേഴ്‌സിനെ തിരഞ്ഞെടുത്തതിൽ മുംബൈക്ക് നൂറിൽ നൂറു  മാർക്ക് കൊടുക്കാം.


ഗ്രെഗ് സ്റ്റുവർട്ടിനെ റാഞ്ചി മുംബൈ

 ഗ്രെഗ്  സ്റ്റുവർട്ടിനെ  റാഞ്ചി മുംബൈ

 

 

ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിലെ ഏറ്റവും

 മികച്ച താരമായി കണക്കാക്കപ്പെട്ട ജംഷ്ദ്പൂർ എഫ്

 സിയുടെ ഗ്രെഗ് സ്റ്റുവർട്ടിനെ മുംബൈ സിറ്റി

 സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക

 വന്നിരുന്നു.

 


 

സ്റ്റുവർട്ടിനെ രണ്ട് വർഷത്തെ കരാറിലാണ് മുംബൈ

 സിറ്റി സൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ

 ജംഷദ്പൂർ ഐ എസ് എൽ ഷീൽഡ് നേടുന്നതിൽ

 വലിയ പങ്കു വഹിക്കാൻ സ്റ്റുവർട്ടിനായിരുന്നു. പത്ത്

 ഗോളും പത്ത് അസിസ്റ്റും സ്റ്റുവർട്ട് സംഭാവന

 ചെയ്തിരുന്നു.


 

ഇന്ത്യൻ സൂപ്പർ ലീഗ്- ഡയസ് മുംബൈയിലേക്ക്

 

ഇന്ത്യൻ സൂപ്പർ ലീഗ്- ഡയസ് മുംബൈയിലേക്ക്.

 

31 കാരനായ അർജന്റീന ഫോർവേഡ്, മുൻ ടീം ആയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫറുകൾ പരിഗണിക്കാൻ വിസമ്മതിച്ചു. എന്നിരുന്നാലും, മുൻ യെല്ലോ ടസ്‌ക്കേഴ്‌സിന്റെ താരം ഇപ്പോൾ മുംബൈ സിറ്റി എഫ്‌സിയുടെ ഇളം നീല നിറത്തിൽ തന്റെ മുൻ ഐഎസ്‌എൽ ടീമിനെതിരെ കളിക്കും.

 

 

ഇവാൻ വുകോമാനോവിച്ചിന്റെ ടീമിനായി 21 തവണ കളിച്ച ഡയസ് എട്ട് തവണ ഗോൾ കണ്ടെത്തി.

പെരേര ഡയസിന്റെ ഗോൾ സ്കോറിങ് എബിലിറ്റി മുന് സീസണുകളിൽ  ഐ എസ് എൽ കണ്ടിട്ടുള്ളതാണ്,എന്നാൽ അതിനുപരി ആയി അദ്ദേഹത്തിന്റെ ഓഫ് ദി ബോൾ റണ്ണുകളും കഠിനാധ്വാനം ചെയ്യുന്ന മനസും മറ്റ് കളിക്കാരിൽ നിന്നു ഡയസിനെ വ്യത്യസ്തൻ ആക്കുന്നു.

 

പെരേര ഡയസ് തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത് അർജന്റീനിയൻ രണ്ടാം ടയർ ലീഗ് ടീമായ ക്ലബ് ഫെറോ കാരിൽ ഓസ്റ്റെയുടെ കൂടെയാണ്. 2013 മാർച്ച് 5-ന് ക്ലബ്ബ് അത്‌ലറ്റിക്കോ ലാനസിലേക്ക് മാറി.

 

 


ഡയസിന്റെ അടുത്ത അസൈൻമെന്റ് അർജന്റീനയ്ക്ക് പുറത്തായിരുന്നു, മലേഷ്യൻ സൂപ്പർ ലീഗ് ടീമായ ജോഹർ ദാറുൽ താസിം എഫ്‌സിയിലേക്ക് ചേക്കേറി. മലേഷ്യൻ ടീമിനൊപ്പം നാല് സീസണുകളിലായി, 30 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ ഡയസ് നേടി, ഇൻഡിപെൻഡെന്റിലേക്കും ക്ലബ് ലിയോണിലേക്കും രണ്ട് തവണ ലോണിൽ പോവുകയും ചെയ്തു.

 

പിന്നീട് അർജന്റീനയിലേക്ക് മടങ്ങി, 2018 മെയ് 23-ന് ക്ലബ് അത്‌ലറ്റിക്കോ ലാനസിൽ വീണ്ടും ചേർന്നു. 2021-22 കാമ്പെയ്‌നിന് മുന്നോടിയായി ക്ലബ് അത്‌ലറ്റിക്കോ പ്ലാറ്റൻസിൽ നിന്ന് ലോണിൽ ഐഎസ്‌എൽ ടീം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നു.

Sunday, July 17, 2022

ISL: 2022-ലെ ഏറ്റവും ചെലവേറിയ 10 സൈനിംഗുകൾ

 ISL: 2022-ലെ ഏറ്റവും

 ചെലവേറിയ 10 സൈനിംഗുകൾ



10. ആഷിക്ക് കുരുണിയൻ

 


മുൻ ക്ലബ്: ബെംഗളൂരു എഫ്സി (ഐഎസ്എൽ)

നിലവിലെ ക്ലബ്: ATK മോഹൻ ബഗാൻ

രാജ്യം: ഇന്ത്യ

കൈമാറ്റ മൂല്യം: 1.25 കോടി രൂപ

പ്രായം: 25 വയസ്സ്

സ്ഥാനം: ലെഫ്റ്റ് വിങ്ങർ/ലെഫ്റ്റ് ബാക്ക്

 

9. ബ്രൈസ് മിറാൻഡ

 


മുൻ ക്ലബ്: ചർച്ചിൽ ബ്രദേഴ്സ് (ഐ-ലീഗ്)

നിലവിലെ ക്ലബ്: കേരള ബ്ലാസ്റ്റേഴ്സ്

രാജ്യം: ഇന്ത്യ

കൈമാറ്റ മൂല്യം: 1.45 കോടി രൂപ

പ്രായം: 22 വയസ്സ്

സ്ഥാനം: ഇടതു വിങ്ങർ


8. ജിതേശ്വര് സിംഗ്


                 

                   മുൻ ക്ലബ്: നെറോക്ക (ഐ-ലീഗ്)

നിലവിലെ ക്ലബ്: ചെന്നൈയിൻ എഫ്‌സി

രാജ്യം: ഇന്ത്യ

ട്രാൻസ്ഫർ മൂല്യം: 1.66 കോടി രൂപ

പ്രായം: 20 വയസ്സ്

പൊസിഷൻ: ഡിഫൻസീവ് മിഡ്ഫീൽഡർ

 

7. പ്രബീർ ദാസ്


 

മുൻ ക്ലബ്: ATK മോഹൻ ബഗാൻ (ISL)

നിലവിലെ ക്ലബ്ബ്: ബെംഗളൂരു എഫ്.സി

രാജ്യം: ഇന്ത്യ

ട്രാൻസ്ഫർ മൂല്യം: 1.66 കോടി രൂപ

പ്രായം: 28 വയസ്സ്

സ്ഥാനം: റൈറ്റ് ബാക്ക്

 

6. ഒസാമ മാലിക്

 


മുൻ ക്ലബ്: പെർത്ത് ഗ്ലോറി (എ-ലീഗ്)

നിലവിലെ ക്ലബ്: ഒഡീഷ എഫ്‌സി

രാജ്യം: ഓസ്‌ട്രേലിയ

ട്രാൻസ്ഫർ മൂല്യം: 2.08 കോടി രൂപ

പ്രായം: 31 വയസ്സ്

സ്ഥാനം: ഡിഫൻസീവ് മിഡ്ഫീൽഡർ/സെന്റർ ബാക്ക്

 

5. ഇവാൻ ഗാരിഡോ ഗോൺസാലസ്

 


മുൻ ക്ലബ്: എഫ്സി ഗോവ (ഐഎസ്എൽ)

നിലവിലെ ക്ലബ്: ഈസ്റ്റ് ബംഗാൾ

രാജ്യം: സ്പെയിൻ

ട്രാൻസ്ഫർ മൂല്യം: 2.08 കോടി രൂപ

പ്രായം: 32 വയസ്സ്

സ്ഥാനം: സെന്റർ-ബാക്ക്

 

4. ജാവി ഹെർണാണ്ടസ്




 

മുൻ ക്ലബ്: ഒഡീഷ എഫ്സി (ഐഎസ്എൽ)

നിലവിലെ ക്ലബ്ബ്: ബെംഗളൂരു എഫ്.സി

രാജ്യം: സ്പെയിൻ

കൈമാറ്റ മൂല്യം: 2.70 കോടി രൂപ

പ്രായം: 33 വയസ്സ്

സ്ഥാനം: അറ്റാക്കിംഗ് മിഡ്ഫീൽഡർ

 

3. ബ്രണ്ടൻ ഹാമിൽ

 


മുൻ ക്ലബ്: മെൽബൺ വിക്ടറി (എ-ലീഗ്)

നിലവിലെ ക്ലബ്: ATK മോഹൻ ബഗാൻ

രാജ്യം: ഓസ്‌ട്രേലിയ

ട്രാൻസ്ഫർ മൂല്യം: 2.91 കോടി രൂപ

പ്രായം: 29 വയസ്സ്

സ്ഥാനം: സെന്റർ-ബാക്ക്

 

2. അൽവാരോ വാസ്ക്വസ്

 


മുൻ ക്ലബ്: കേരള ബ്ലാസ്റ്റേഴ്സ് (ഐഎസ്എൽ)

നിലവിലെ ക്ലബ്: എഫ്‌സി ഗോവ

രാജ്യം: സ്പെയിൻ

ട്രാൻസ്ഫർ മൂല്യം: 3.33 കോടി രൂപ

പ്രായം: 31 വയസ്സ്

സ്ഥാനം: സ്‌ട്രൈക്കർ

 

1. ഫ്ലോറന്റിൻ പോഗ്ബ




മുൻ ക്ലബ്: സോചൗക്സ് (ലിഗ് 2)

നിലവിലെ ക്ലബ്: ATK മോഹൻ ബഗാൻ

രാജ്യം: ഗിനിയ

ട്രാൻസ്ഫർ മൂല്യം: 4.99 കോടി രൂപ

പ്രായം: 31 വയസ്സ്

സ്ഥാനം: സെന്റർ-ബാക്ക്

നെക്സ്റ്റ് ജെൻ കപ്പ് 2022 : ടോട്ടെൻഹാമിനെതിരെ തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്

  നെക്സ്റ്റ്  ജെൻ കപ്പ് 2022 : ടോട്ടെൻഹാമിനെതിരെ തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്     നെക്സ്റ്റ്  ജെൻ കപ്പ് 2022 : കേരള ബ്ലാസ്റ്റേഴ്സ് ആദ്യ...